ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്‌കൂള്‍ ജീവനക്കാരന്‍ മരിച്ചു
ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്‌കൂള്‍ ജീവനക്കാരന്‍ മരിച്ചു

ഇടുക്കി: കുമളി അണക്കരക്ക് സമീപം സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനെ ബൈക്ക് യാത്രക്കിടെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. അണക്കര കളങ്ങരയില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം . തങ്കച്ചന്‍ ജോലി സ്ഥലത്തേക്ക് വരുന്നതിനിടയിലാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് മരണം സംഭവിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകട വിവരം അറിഞ്ഞത്. കുമളി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






