വണ്ടന്‍മേട്ടില്‍ ലോറി തലകീഴായി മറിഞ്ഞു

വണ്ടന്‍മേട്ടില്‍ ലോറി തലകീഴായി മറിഞ്ഞു

May 13, 2024 - 18:27
Jun 25, 2024 - 19:54
 0
വണ്ടന്‍മേട്ടില്‍ ലോറി തലകീഴായി മറിഞ്ഞു
This is the title of the web page

ഇടുക്കി: കുമളി- മൂന്നാര്‍ റോഡില്‍ ഏലക്ക കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് താഴത്തെ വണ്ടന്‍മേടിനും ആമയാറിനുമിടയിലാണ് അപകടം. കുമളി ആറാംമൈലില്‍ നിന്ന് ഏലക്ക കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലേറെ സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. കട്ടപ്പനയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വണ്ടന്‍മേട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow