അലങ്കാര പക്ഷി വളര്‍ത്തലില്‍ വിജയം നേടി പൂപ്പാറ സ്വദേശി വിജയ്
അലങ്കാര പക്ഷി വളര്‍ത്തലില്‍ വിജയം നേടി പൂപ്പാറ സ്വദേശി വിജയ്

ഇടുക്കി: പക്ഷികളോടുള്ള താല്‍പര്യമാണ് പൂപ്പാറ സ്വദേശിയായ വിജയിയെ അലങ്കാര പക്ഷി വളര്‍ത്തലിലേക്ക് എത്തിച്ചത്. അരുമപ്പക്ഷികളെ വളര്‍ത്തുന്നതിനോടൊപ്പം വരുമാനവും കണ്ടെത്തുന്ന യുവ സംരംഭകനാണ് ഇന്ന് വിജയ്. ഡ്രൈവിങ് ജോലിക്കൊപ്പമാണ് വീടിന് മുകളിലെ ഷെഡില്‍ പക്ഷി വളര്‍ത്തല്‍ ആരംഭിച്ചത്. കോവിഡ് കാലത്ത് കൗതുകത്തിനായി തുടങ്ങിയ പക്ഷി വളര്‍ത്തല്‍ പിന്നീട് പ്രധാന ജോലിയായി. 300 രൂപ മുതല്‍ 10000 രൂപ വരെ വിലവരുന്ന പക്ഷികളും, പെറ്റ് ഷോ കളിലെ ച്യാമ്പ്യന്‍മാരും വിജയിയുടെ സ്റ്റോക്കിലുണ്ട്. പ്രാവുകളിലെ രാജാക്കാന്‍മാരായ കിങ്, മുഖി, പ്രില്‍, ചൈനീസ് ഔള്‍, ഹംഗേറിയന്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. കൂടാതെ ആഫ്രിക്കന്‍ ലവ് ബേഡ്സ്, കൊക്കറ്റീല്‍, പലതരം ഫിഞ്ചസുകള്‍ എന്നിവയും ശേഖരത്തിലുണ്ട്. രാജപാളയത്ത് നിന്നെത്തിച്ച നായ്ക്കളായ ടോമിയും ,റോസിയുമാണ് പക്ഷികള്‍ക്ക് കാലാവല്‍. ഭാര്യ പാര്‍വതിയും മാതാപിതാക്കളുമെല്ലാം വിജയിയുടെ പക്ഷി വളര്‍ത്തലിന് പിന്തുണയുമായി കൂടെയുണ്ട്
What's Your Reaction?






