വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി 

വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി 

Feb 18, 2026 - 13:06
 0
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി 
This is the title of the web page

ഇടുക്കി: വിദ്യാര്‍ഥികളില്‍ വിവിധ തൊഴിലധിഷ്ഠിത നൈപുണ്യങ്ങള്‍ എത്തിക്കുന്നതിനായി വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഫെസ്റ്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. 5,6,7 ക്ലാസുകളിലെ കുട്ടികള്‍ പാഠ്യഭാഗങ്ങളില്‍നിന്ന് നേടിയെടുത്ത ആശയങ്ങളും ഗവേഷണ മനോഭാവവും സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുസാറ്റിന്റെ സഹകരണത്തോടെ കഴിഞ്ഞ അധ്യായന വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. കൃഷി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിങ്, ഫാഷന്‍ ഡിസൈനിങ്, പാചകം, മരപ്പണി എന്നീ ഏഴ് മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതിനായി ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി.
പീരുമേട് എസ്എസ്‌കെ ബിപിസി അനീഷ് തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ദേവി ഈശ്വരന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ, ഹെഡ്മാസ്റ്റര്‍ എസ് ടി രാജ്, റോബര്‍ട്ട് ഭരത്, ആര്യ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ജീജ, രമ്യ, ശെല്‍വകനി, അമലാ സെല്‍വി, സെല്‍വം, ദിനകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow