മണ്ണെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നു: കുമളി സ്വദേശിയായ സംരംഭകന്‍ പ്രതിസന്ധിയില്‍

മണ്ണെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നു: കുമളി സ്വദേശിയായ സംരംഭകന്‍ പ്രതിസന്ധിയില്‍

Feb 18, 2026 - 12:45
 0
മണ്ണെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നു: കുമളി സ്വദേശിയായ സംരംഭകന്‍ പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: മണ്ണെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പൊലീസ് വന്‍തുക പിഴ ഈടാക്കുന്നതിനാല്‍, വാഹന ഉടമയായ സംരംഭകന്‍ പ്രതിസന്ധിയില്‍. കുമളി സ്വദേശി എം വീരമലയാണ് മണ്ണുമാന്തി യന്ത്രങ്ങളും ലോറികളും ഉള്‍പ്പെടെ പുറത്തിറക്കാനാകാതെ ബുദ്ധിമുട്ടുന്നത്. പാസ് ഇല്ലാതെ മണ്ണ് കടത്തുന്നതായി ആരോപിച്ചാണ് പിഴ ഈടാക്കുന്നത്. കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ഇദ്ദേഹം പറയുന്നു. ലൈഫ് പദ്ധതി വീട് നിര്‍മാണത്തിനായി മണ്ണ് മാറ്റുമ്പോഴും ഓട വൃത്തിയാക്കുന്നതിനിടയിലും പൊലീസ് പിഴ ചുമത്തുന്നതായി ഇദ്ദേഹം പറഞ്ഞു. 50,000 രൂപ വരെ പിഴ ഈടാക്കിയിട്ടുണ്ടെന്നും വീരമല പറയുന്നു. പൊലീസ് നടപടി ഭയന്ന് ഏതാനും മാസങ്ങളായി വാഹനങ്ങള്‍ ഓടിക്കുന്നില്ല. ഇതോടെ തൊഴിലാളികളും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഡിസംബറില്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. പിഴയിനത്തില്‍ 1.90 ലക്ഷം രൂപ അടച്ചു. തന്റെ ഉടമസ്ഥതയിലുള്ള ഒമേഗ എന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതായും വീരമല പറയുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനിടയിലും വായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിച്ചവര്‍ പ്രതിസന്ധിയിലാണ്. തമിഴ് വംശജനായ തനിക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും തമിഴ്‌നാട്ടിലെ മലയാളികളായ സംരംഭകര്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ വലിയ സഹകരണമാണ് നല്‍കുന്നതെന്നും വീരമല പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow