ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: ഡല്‍ഹിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും നേരെ ഡല്‍ഹി പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പ്രതിഷേധ പരിപാടി ഉദ്ഘാടനംചെയ്തു. കട്ടപ്പന രാജീവ് ഭവനില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, പ്രശാന്ത് രാജു, പി എസ് മേരിദാസന്‍, പി സ് രാജപ്പന്‍, ജി മോഹനന്‍ നായര്‍, കെ എസ് രാജീവ്, റുബി വേഴാമ്പതോട്ടം, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, കെ എസ് സജീവന്‍, സി എം തങ്കച്ചന്‍, ഷാജി കൊമ്പിക്കര, ഷാജന്‍ എബ്രഹാം, ജോസ് ആനക്കല്ലില്‍, രാജു വെട്ടിക്കല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ ടി ജയന്‍, സോണിയ ജെയ്ബി, സന്തോഷ് നാരായണന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രത്‌നമാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?