കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചെറുതോണിയില്‍ റോഡ് ഉപരോധിച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചെറുതോണിയില്‍ റോഡ് ഉപരോധിച്ചു
ഇടുക്കി: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ദേശീയപാത ഉപരോധിച്ചു. കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനംചെയ്തു. പന്തംകൊളുത്തി പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഉപരോധത്തെ തുടര്‍ന്ന് 15 മിനിറ്റ് ഗതാഗതം തടസപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷനായി. നേതാക്കളായ എം ഡി അര്‍ജുനന്‍, മാര്‍ട്ടിന്‍ വള്ളാടിയില്‍, സി പി സലീം, നിഖില്‍ പൈലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?