ചെമ്മണ്ണാറില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചെമ്മണ്ണാറില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: ഉടുമ്പന്‍ചോല ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചെമ്മണ്ണാറില്‍ ആയുര്‍വേദ സ്പെഷ്യലിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടതക്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് ഐ സെലക്ഷന് ലഭിച്ച ചെമ്മണ്ണാര്‍ സ്വദേശി ബിന്‍സ് ജോസഫിനെ ചടങ്ങില്‍ അനുമോദിച്ചു. ജനറല്‍ മെഡിസില്‍, സന്ധി രോഗം, ശിശു രോഗം, സര്‍ജറി, മര്‍മ്മ, ത്വക്ക്, പഞ്ചകര്‍മ്മ, വിഷ, നേത്ര, യോഗ വിഭാഗങ്ങളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി അധ്യക്ഷയായി. സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍, ഡോ സുനില്‍ ജോണ്‍, ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
What's Your Reaction?