എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയുടെ വാര്‍ഷിക പൊതുയോഗം മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ. സോമന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി. ആര്‍. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി കെ മനോജ്, സെക്രട്ടറി അജേഷ് സി എസ്, യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍, വനിതാ സംഘം പ്രസിഡന്റ് നിഷാ ബൈജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനില്‍ സഹദേവന്‍, കുമാരി സംഘം പ്രസിഡന്റ് ആവണി പ്രമോദ്, റിനു സുഭാഷ്, നിഖില്‍ പി ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?