വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം വഴിയടച്ച് മണ്ണ് തള്ളിയതായി പരാതി
വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം വഴിയടച്ച് മണ്ണ് തള്ളിയതായി പരാതി

ഇടുക്കി: മലയോരഹൈവേയുടെ നിര്‍മാണത്തിന്റെ ഭാഗമായി വെള്ളിലാംകണ്ടം കുഴല്‍പാലത്തിന് സമീപം നടപ്പുവഴിയടച്ച് മണ്ണ് തള്ളിയതായി പരാതി. ഇതോടെ മേഖലയില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങളുടെ യാത്രാമാര്‍ഗമാണ് തടസപ്പെട്ടത്. കിഴക്കേ മാട്ടുക്കട്ട, പടുക തുടങ്ങിയ മേഖലകളിലേയ്ക്കുള്ള ഇടവഴിയിലാണ് മണ്ണ് തള്ളിയത്. സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമടക്കം ഇതുവഴി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണൊണ്
പ്രദേശവാസികള്‍ പറയുന്നത്.
ആറുമാസം മുമ്പ് ഇവിടെ മണ്ണ് തള്ളിയിരുന്നു. പിന്നീട് കരാറുകാരുടെ വാഹനം കടന്നുപോകുന്നതിനായി വഴിവെട്ടി. എന്നാല്‍ ഒരാഴ്ച മുമ്പ് വീണ്ടും മേഖലയില്‍ മണ്ണ് തള്ളുകയായിരുന്നു. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






