മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാക്കാരിശ്ശിനാടകവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു
മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാക്കാരിശ്ശിനാടകവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇടുക്കി: എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയുടെയും, ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാക്കാരിശ്ശിനാടകം അവതരിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് രോഗത്തെക്കുറിച്ചും ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് രോഗം പകരുന്നത് എന്നതിനെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ ക്ലാസും നടന്നു. ആലടി പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ സി ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനുമോള്‍ പി ജോസ്, മാര്‍ട്ടിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






