പ്രഖ്യാപനത്തില്‍ ഒതുങ്ങി വെള്ളത്തൂവലില്‍ ടൗണ്‍ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം
പ്രഖ്യാപനത്തില്‍ ഒതുങ്ങി വെള്ളത്തൂവലില്‍ ടൗണ്‍ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം

ഇടുക്കി: വെള്ളത്തൂവലില്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ടൗണ്‍ ഷോപ്പിങ് കോംപ്ലക്സ് നാല് വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. 2020 നവംബറില്‍ അന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന എം എം മണിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ശിലാഫലകം സ്ഥാപിച്ചെങ്കിലും പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങളെന്നും നടന്നില്ല. പുതിയ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം ലക്ഷ്യമിട്ട് പഞ്ചായത്ത് വാടകയ്ക്ക് നല്‍കിയിരുന്ന കടമുറികളില്‍ നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണം ഫലകത്തില്‍ ഒതുങ്ങിയതോടെ പഞ്ചായത്തിന് ലഭിച്ചിരുന്ന വാടകയും നഷ്ടമായി. കെട്ടിടത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






