കട്ടപ്പനയില്‍ വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം നടത്തി

കട്ടപ്പനയില്‍ വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം നടത്തി

Jan 5, 2026 - 18:04
Jan 5, 2026 - 18:14
 0
കട്ടപ്പനയില്‍ വി ടി സെബാസ്റ്റ്യന്‍ അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: മുന്‍ എംഎല്‍എയും ഹൗസിംഗ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ വി ടി സെബാസ്റ്റ്യനെ കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനംചെയ്തു. കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലെത്തി പുഷ്പചക്രം അര്‍പിച്ചശേഷം അനുസ്മരണയോഗംചേര്‍ന്നു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി രാരിച്ചന്‍ നീറണാകുന്നേല്‍, ബിജു വാഴപ്പനാടി, ഷാജി ഊരോത്ത്, ഷാജി കൂത്തോടി, ഷാജി പാലോമറ്റം, സാബു മണിമലക്കുന്നേല്‍, ഷാജി പാലത്തിനാല്‍, സാബു പുതിയവീട്ടില്‍, ബെന്നി വേനമ്പടം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow