അന്യാര്‍തൊളു-കമ്പംമെട്ട് റോഡില്‍ അപകടം പതിവ്

അന്യാര്‍തൊളു-കമ്പംമെട്ട് റോഡില്‍ അപകടം പതിവ്

Jan 5, 2026 - 17:33
 0
അന്യാര്‍തൊളു-കമ്പംമെട്ട് റോഡില്‍ അപകടം പതിവ്
This is the title of the web page

ഇടുക്കി: അന്യാര്‍തൊളു-കമ്പംമെട്ട് പാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. റോഡ് പുനര്‍ നിര്‍മിച്ചശേഷം ഇരുഭാഗത്തുമായി 15 ലേറെ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ താഴേയ്ക്ക് പതിച്ച് പരിക്കേറ്റത് നിരവധിപേര്‍ക്കാണ്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും സൂചന ബോര്‍ഡുകളുടെ അഭാവവുമാണ് അപകടങ്ങള്‍ക്ക് കാരണം. വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകളുമില്ല. റോഡിനുസമീപം ക്രാഷ് ബാരിയറുകളും ഒരുക്കിയിട്ടില്ല.  അന്തര്‍ സംസ്ഥാന പാതയില്‍ അന്യാര്‍തൊളുവിന് സമീപത്തെ കൊടുംവളവിലും പാലത്തിനു സമീപത്തുമാണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. റോഡിന്റെ നിര്‍മാണ കാലയളവില്‍ നാട്ടുകാര്‍ അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. വളവുകള്‍ ഒഴിവാക്കി റോഡ് നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാമെന്ന് നാട്ടുകാര്‍ ഉറപ്പുനല്‍കിയിട്ടും അധികൃതര്‍ ഇതിനുനടപടി സ്വീകരിച്ചില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അപകട സാധ്യത കുറയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow