കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിസംഗമം 11ന്
കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിസംഗമം 11ന്
ഇടുക്കി: കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂള്‍ 1975-76 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥിസംഗമം 11ന്. രാവിലെ 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനവും പരിപാടികള്‍ക്കുമൊപ്പം സ്നേഹവിരുന്നും നടക്കും. അമ്പത് വര്‍ഷത്തിനു ശേഷം കലാലയ ജീവിതത്തിലെ ഓര്‍മകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കാനും പോയകാല ജീവിതാനുഭവങ്ങള്‍ പങ്കിടുക എന്ന ലക്ഷ്യത്തിലാണ് സംഗമം ഒരുക്കുന്നത്. ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളെ ഒത്തുചേരലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു. സോമനാഥന്‍, ബാബു കെ എം, പ്രദീപ്, സുധാകരന്‍, മോഹനന്‍, ജേക്കബ്, ത്രേസ്യാമ്മ, ഓമന, ഷേര്‍ളി, ഗ്രേസി എന്നിവര്‍ നേതൃത്ത്വം നല്‍കും. ജോയി കെ സി, പീറ്റര്‍ കെ പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?