കെസിവൈഎം ഇടുക്കി രൂപതാ  സമിതി ഇരട്ടയാറില്‍ കേശദാന ക്യാമ്പ് നടത്തി 

കെസിവൈഎം ഇടുക്കി രൂപതാ  സമിതി ഇരട്ടയാറില്‍ കേശദാന ക്യാമ്പ് നടത്തി 

Nov 15, 2026 - 13:30
 0
കെസിവൈഎം ഇടുക്കി രൂപതാ  സമിതി ഇരട്ടയാറില്‍ കേശദാന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വസമാകുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം ഇടുക്കി രൂപതാ സമിതിയും ഇരട്ടയാര്‍ യൂണിറ്റും ചേര്‍ന്ന് കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. 47-ാമത് ലോക പഞ്ചഗുസ്തി സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍സി ജോസ് ഉദ്ഘാടനം ചെയ്തു. പാലാ മാര്‍ സ്ലീവാ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോ ഓങ്കോളജി ഡോ. ആന്റോ ബേബി കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവര്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി 20 പേര്‍ മുടി ദാനം ചെയ്തു. ഇടുക്കി രൂപതാ പ്രസിഡന്റ് ജിജു ജോസഫ് അധ്യക്ഷനായി. കെസിവൈഎം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. ഇരട്ടയാര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. സക്കറിയ കുമ്മണ്ണുപറമ്പില്‍ അനുഗ്രഹപ്രഭാഷണവും ഫ്രാന്‍സിസ്‌കന്‍ വര്‍ഷ സന്ദേശം ഫാ. അമല്‍ നല്‍കി. സാം സണ്ണി, അബിന്‍ ബിജു, അലന്‍ തോമസ്, ബീന മറ്റം, അജിന്‍ ജിന്‍സണ്‍, ബിജോ ബിജു എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow