ഹെലിബറിയ- മ്ലാമല റോഡ് നിര്‍മാണം മുടങ്ങി: പ്രതിഷേധവുമായി നാട്ടുകാര്‍

ഹെലിബറിയ- മ്ലാമല റോഡ് നിര്‍മാണം മുടങ്ങി: പ്രതിഷേധവുമായി നാട്ടുകാര്‍

Jan 26, 2024 - 21:09
Jul 12, 2024 - 00:34
 0
ഹെലിബറിയ- മ്ലാമല റോഡ് നിര്‍മാണം മുടങ്ങി: പ്രതിഷേധവുമായി നാട്ടുകാര്‍
This is the title of the web page

ഇടുക്കി: ഏലപ്പാറ ഹെലിബറിയ-പൂണ്ടിക്കുളം-മ്ലാമല റോഡ് നിര്‍മാണം മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിനായി കലക്ടറെയും മറ്റ് ജനപ്രതിനിധികളെയും നേരില്‍ക്കാണാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഹെലിബറിയ തോട്ടം മാനേജ്‌മെന്റിന്റെ അനുമതിയോടെ ഹെലിബറിയാ- പൂണ്ടിക്കുളം- മ്ലാമല റോഡ് നിര്‍മാണം തുടങ്ങിയത്. മണ്ണുപണികളും കലുങ്ക്, സംരക്ഷണ ഭിത്തികള്‍ എന്നിവയുടെ നിര്‍മാണവും അവസാനഘട്ടത്തിലെത്തിയതോടെ തോട്ടം മാനേജ്‌മെന്റിന്റെ പരാതിയില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.

Slide 1
Slide 2

ഇതിനിടെ തോട്ടം മാനേജ്‌മെന്റ്, തോട്ടത്തിലെ പണികള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയെന്നും തൊഴിലാളികളെയും സമരസമിതിയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കമാണിതെന്നും സമരസമിതി പറഞ്ഞു. അടുത്തദിവസം പീരുമേട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടക്കും. നിര്‍മാണം പുനരാരംഭിച്ചില്ലങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സമരസമതിയുടെ തീരുമാനം

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow