കട്ടപ്പനയില്‍ ക്രിസ്മസ് ആഘോഷം 22ന്: റാലിയും കരോള്‍ ഗാനാലാപനവും ഗാനമേളയും
കട്ടപ്പനയില്‍ ക്രിസ്മസ് ആഘോഷം 22ന്: റാലിയും കരോള്‍ ഗാനാലാപനവും ഗാനമേളയും
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും കട്ടപ്പന പൗരാവലിയുംചേര്‍ന്ന് 22ന് സാന്താക്ലോസ് 2025 എന്ന പേരില്‍ ക്രിസ്മസ് ആഘോഷം നടത്തും. വൈകിട്ട് 5.30ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ ക്രിസ്മസ്-പുതുവത്സര കരോള്‍ റാലിയില്‍ പാപ്പാമാര്‍, ബുള്ളറ്റ് റാലി, ബാന്റ്‌മേളം, ഡിജെ വാഹനം എന്നിവ അണിനിരക്കും. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരുമ്പോള്‍ കരോള്‍ഗാനാലാപനവും ഗാനമേളയും നടക്കും. 7ന് നടക്കുന്ന സമ്മേളനം ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം പുറയാറ്റ് ഉദ്ഘാടനംചെയ്യും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, കട്ടപ്പന ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീക്ക് അല്‍ കൗസരി എന്നിവര്‍ സന്ദേശം. വാര്‍ത്താസമ്മേളനത്തില്‍ ജോഷി കുട്ടട, സിജോമോന്‍ ജോസ്, ബൈജു വേമ്പേനില്‍, സിജോ എവറസ്റ്റ്, ജോയല്‍ ജോസ്, അജിത് സുകുമാരന്‍, സാജു പട്ടരുമഠം, റെജി വാട്ടപ്പള്ളില്‍, രമണന്‍ പടന്നയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?