വാത്തിക്കുടി പഞ്ചായത്ത് 7-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വിജയം
വാത്തിക്കുടി പഞ്ചായത്ത് 7-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വിജയം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ച ബീനാ ബിജു 7 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 355 വോട്ടുകളാണ് ബീനാ ബിജുവിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി നീതു സണ്ണിക്ക് 348 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സിസിലി തോമസിന് 29 വോട്ടും ലഭിച്ചു. ദൈവംമേട് വാര്‍ഡില്‍ 1150 വോട്ടില്‍ 732 വോട്ടാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തകര്‍ മുരിക്കാശേരി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. ആകെയുള്ള 18 സീറ്റില്‍ യുഡിഎഫ് 9 എല്‍ഡിഎഫ് 9 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
What's Your Reaction?






