കട്ടപ്പന- ഇടുക്കിക്കവല ബൈപ്പാസ് റോഡില്‍ മാര്‍ച്ച് 30വരെ ഗതാഗതം നിരോധിച്ചു

കട്ടപ്പന- ഇടുക്കിക്കവല ബൈപ്പാസ് റോഡില്‍ മാര്‍ച്ച് 30വരെ ഗതാഗതം നിരോധിച്ചു

Feb 13, 2026 - 17:27
 0
കട്ടപ്പന- ഇടുക്കിക്കവല ബൈപ്പാസ് റോഡില്‍ മാര്‍ച്ച് 30വരെ ഗതാഗതം നിരോധിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ 40 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നവകേരള സദസിലുള്‍പ്പെടുത്തി 1 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇടുക്കി, കോട്ടയം റൂട്ടുകളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ടൗണില്‍ കയറാതെ ഇടുക്കിക്കവല ബൈപ്പാസിലൂടെ പളളിക്കവലയില്‍ എത്താന്‍ സാധിക്കും. ഇത് ഗതാഗതകുരുക്കിന് പരിഹാരമാകും. എന്നാല്‍ ഇടുക്കിക്കവല ഭാഗത്തുനിന്ന് ബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് 2 പഴയ കെട്ടിടമുള്ളതിനാല്‍ 2 വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. 750 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയിലും ബിഎംബിസി നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യും. ഒപ്പം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള കലുങ്ക് നിര്‍മാണവും ആരംഭിച്ചു. മാര്‍ച്ച് 30 ന് മുമ്പ് പൂര്‍ത്തിയാക്കി റോഡ് തുറന്നു നല്‍കാനാണ് പിഡബ്ല്യുഡിയുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow