പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി  

പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി  

Feb 13, 2026 - 17:49
 0
പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി  
This is the title of the web page

ഇടുക്കി: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലാ പിഎസ്‌സി ഓഫീസ് ആക്രമിച്ചതിനെതിരെ പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയന്‍  സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടക്കുന്ന മൊത്തം പിഎസ്സി നിയമനങ്ങളില്‍ 60 % വും കേരളത്തിലാണ്. രാജ്യത്തുതന്നെ മാതൃകയായ പിഎസ്സിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം മാത്രം 37425 നിയമന ശിപാര്‍ശ നല്‍കി. പത്ത് വര്‍ഷക്കാലം കൊണ്ട് മൂന്നുലക്ഷം പേരെ എല്‍ഡിഎഫ് ഗവ. പിഎസ്‌സി മുഖേന നിയമിച്ചു. യുജിസി നിയന്ത്രണംകൊണ്ട് തസ്തിക ഇല്ലാതാകുന്ന അവസ്ഥയിലും സൂപ്പര്‍ ന്യൂമററിയായി തസ്തിക സൃഷ്ടിച്ചും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ  കൂടെ നിര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും പിഎസ്സിക്ക് എതിരെയും തെറ്റായ പ്രചാരണം നടത്തുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങളും അപവാദ പ്രചാരണവും അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സുജിതാ കൃഷ്ണന്‍ അധ്യക്ഷയായി. ലതാ ഗോപാല്‍, ഗീതുമോള്‍ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow