യു ആർ ബി ഗ്ലോബൽ അവാർഡിന് അർഹയായി പ്രിയമോൾ
യു ആർ ബി ഗ്ലോബൽ അവാർഡിന് അർഹയായി പ്രിയമോൾ

ഇടുക്കി: വെല്ലുവിളിയെ തരണം ചെയ്ത് പീരുമേട് സ്വദേശിനിയായ പ്രിയമോൾ സ്വന്തമാക്കിയത് യു ആർ ബി ഗ്ലോബൽ അവാർഡും മറ്റ് നിരവധി പുരസ്ക്കാരങ്ങളും. കാഴ്ച്ച പരിമിതിയെ തോൽപ്പിച്ച് നേടിയ പുരസ്ക്കാരങ്ങൾ കണക്കിലെടുത്താണ് കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെകോർഡ് ഫോറത്തിൻ്റെ വണ്ടർ ഗേൾ വിഭാഗത്തിൽ യു ആർ ബി ഗ്ലോബൽ അവാർഡ് പ്രിയക്ക് ലഭിച്ചിത്. പീരുമേട് തോട്ടാപ്പുര സ്വദേശികളായ കണ്ടത്തിൽ മാത്യു - ആഷാ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകളാലാണ് പ്രിയ.
95 ശതമാനം കാഴ്ച്ച ശക്തിയില്ലാത്ത മകളുടെ കലാവാസനകൾ ആഷയാണ് ആദ്യം തിരിച്ചറിഞ്ഞത് .തുടർന്ന് കാഞ്ഞിരപ്പള്ളി അസീസി സ്പെഷ്യൽ സ്കൂൾ അധികൃതരെ അറിയിച്ചു. ഇവിടുത്തെ അധ്യാപകരുടെ പരിശീലനവും പ്രോത്സാഹനവുമാണ് തനിക്ക് ഇത്രയും പുരസ്ക്കാരങ്ങൾ നേടുവാൻ കാരണമായതെന്ന് പ്രിയ പറയുന്നു.
87 ശതമാനം മാർക്കോടുകൂടി എസ്എസ്എൽസി പാസ്സായ പ്രിയ തിരുവല്ല തിരുമൂലപുരം ബാലികാമഠത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കഥപറച്ചിൽ, കഥാരചന, കവിത രചന പ്രസംഗം ലളിത ഗാനം എന്നിവയ്ക്ക് പുറമേ മുത്തുകൾ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണം, കുട്ടനെയ്ത്ത് എന്നിവായിൽ ഇതിനോടകം നയപുണ്യം തെളിയിച്ചകഴിഞ്ഞു. ഭാവിയിൽ സ്പെഷ്യൽ ബി എഡ് എടുത്ത് അധ്യാപിക ആവുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുട ലക്ഷ്യം.
What's Your Reaction?






