വട്ടവട ചിലന്തിയാറില്‍ എക്‌സൈസ് കണ്ടെത്തിയത് 96 കഞ്ചാവ് ചെടികള്‍

വട്ടവട ചിലന്തിയാറില്‍ എക്‌സൈസ് കണ്ടെത്തിയത് 96 കഞ്ചാവ് ചെടികള്‍

Apr 27, 2025 - 13:46
 0
വട്ടവട ചിലന്തിയാറില്‍ എക്‌സൈസ് കണ്ടെത്തിയത് 96 കഞ്ചാവ് ചെടികള്‍
This is the title of the web page

ഇടുക്കി: വട്ടവട ചിലന്തിയാറില്‍ എക്‌സൈസ് സംഘം 96 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ആര്‍ അനില്‍കുമാറും സംഘവും ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുംചേര്‍ന്നാണ് പരിശോധന നടത്തിയത്. മൂന്നുമാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന ചെടികളാണ് ചിലന്തിയാര്‍ ഗുഹയുടെ സമീപം പുഴയോരത്ത് കണ്ടെത്തിയത്. എക്‌സൈസ് അന്വേഷണം തുടങ്ങി. എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പ്രസാദ് എ ബി, എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ കെ വി പ്രദീപ്, എം ഡി സജീവ് കുമാര്‍, മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ കെ ജെ ബിനോയി, മീരാന്‍ കെ എസ് ഹാരിഷ് മൈതീന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow