ആലടി കാറപകടം: ഭര്‍ത്താവ് സുരേഷിന്റെ മൊഴികളില്‍ വൈരുദ്ധ്യം: ഭാര്യയ്ക്ക് ഗുരുതര പരിക്ക്: മനപ്പൂര്‍വം അപകടമുണ്ടാക്കിയായും സംശയം

ആലടി കാറപകടം: ഭര്‍ത്താവ് സുരേഷിന്റെ മൊഴികളില്‍ വൈരുദ്ധ്യം: ഭാര്യയ്ക്ക് ഗുരുതര പരിക്ക്: മനപ്പൂര്‍വം അപകടമുണ്ടാക്കിയായും സംശയം

Apr 27, 2025 - 12:52
 0
ആലടി കാറപകടം: ഭര്‍ത്താവ് സുരേഷിന്റെ മൊഴികളില്‍ വൈരുദ്ധ്യം: ഭാര്യയ്ക്ക് ഗുരുതര പരിക്ക്: മനപ്പൂര്‍വം അപകടമുണ്ടാക്കിയായും സംശയം
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍നിന്ന് ഭാര്യയെ രക്ഷപ്പെടുത്താതെ ഭര്‍ത്താവ് കടന്നുകളഞ്ഞു. ആലടികുന്ന് ചെരുവില്‍ സുരേഷ് സുകുമാരനും ഭാര്യ നവീനയും സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരപ്പിനും ആലടിക്കുമിടയിലാണ് അപകടം. റോഡില്‍നിന്ന് 25 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍നിന്ന് നവീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സുരേഷ് വീട്ടിലേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീന കാറില്‍നിന്ന് പുറത്തിറങ്ങി റോഡിലെത്തി. രാവിലെ നാട്ടുകാരില്‍ ചിലര്‍ മുറിവേറ്റ നിലയില്‍ യുവതിയെ കണ്ടതോടെ ഉപ്പുതറ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഉപ്പുതറ സിഎച്ച്‌സിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നവീനയില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സുരേഷിനെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും അപകടസമയം മദ്യലഹരിയിലായിരുന്നെന്നും വിവരമുണ്ട്.
ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് ഭാര്യയെ ആശുപത്രിയില്‍കൊണ്ടുപോകുംവഴി കാര്‍ നിയന്ത്രണം നഷ്ടമായി മറിഞ്ഞതാണെന്നും മൊഴി നല്‍കി. എന്നാല്‍, മനപ്പൂര്‍വം ഇയാള്‍ കാര്‍ അപകടത്തിലാക്കിയതായി പൊലീസ് സംശയിക്കുന്നു. ചോദ്യംചെയ്യല്‍ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow