കുട്ടിക്കാനത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു
കുട്ടിക്കാനത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് തെന്നമാറി അപകടത്തില്‍പെട്ടു. ആര്‍ക്കും പരിക്കില്ല. കുമളിയില്‍നിന്ന് കൊന്നക്കാട്ടിലേക്ക് പോയ സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്ക് ചവിട്ടിയപ്പോള്‍ റോഡില്‍ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായത്. കുഴിയിലേയ്ക്ക് പോകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ചു. പിന്നീട് രാത്രിയോടെ റിക്കവറി വാഹനമെത്തി ബസ് ഡിപ്പോയിലേക്ക് മാറ്റി.
What's Your Reaction?






