കുഞ്ചിത്തണ്ണി പവര്‍ഹൗസിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
കുഞ്ചിത്തണ്ണി പവര്‍ഹൗസിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: ചിത്തിരപുരം കുഞ്ചിത്തണ്ണി റോഡില്‍ പവര്‍ഹൗസിന് സമീപം ഗ്രാനൈറ്റ് കയറ്റി വന്ന ലോറി മറിഞ്ഞ് അപടകം. ഡ്രൈവര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് അപകടം. ഇറക്കമിറങ്ങി വരുന്നതിനിടെ ലോറി വന്നിടിച്ച് പാതയോരത്തെ റിസോര്‍ട്ടിന്റെ മതിലും ജനറേറ്ററും തകര്‍ന്നു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിനും നാശമുണ്ടായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകട കാരണം വ്യക്തമായിട്ടില്ല.
What's Your Reaction?






