വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചസംഭവം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്ന് പൊലീസ്
വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചസംഭവം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്ന് പൊലീസ്

ഇടുക്കി: ഭാര്യയെ നിര്‍ബന്ധിച്ച് വീട്ടില്‍ ഭര്‍ത്താവ് പ്രസവമെടുത്തതിനെത്തുടര്‍ന്ന് നവജാത ശിശു മരിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാഴത്തോപ്പ് ആനക്കൊമ്പന്‍ ചാലക്കര പുത്തന്‍വീട്ടില്‍ പാസ്റ്റര്‍ ജോണ്‍സന്റെയും വിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിജി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് വാഴത്തോപ്പ് പിഎച്ച്‌സിയിലെ ജീവനക്കാര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ തയാറായില്ല. തിങ്കളാഴ്ച രാവിലെ 10.30ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവ് പ്രസവമെടുത്തപ്പോള്‍ കുഞ്ഞ് മരിച്ചെന്നും വിജി ഗുരുതരാവസ്ഥയിലാണെന്നും അറിയുന്നത്. ആശുപ്രതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ബലമായി മാറ്റുകയായിരുന്നു.
ഇവര്‍ക്ക് 3 മക്കളുണ്ട്. ഈ പ്രസവങ്ങളും ഇയാള്‍തന്നെയാണ് എടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലെന്നും സമീപവാസികളുമായി അടുപ്പമില്ലെന്നും വിവരമുണ്ട്. നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






