ഉപ്പുതറയില്‍ സുവിശേഷ യോഗം തടസപ്പെടുത്താന്‍ ശ്രമം: പൊലീസ് നടപടിസ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ ഐക്യവേദി
ഉപ്പുതറയില്‍ സുവിശേഷ യോഗം തടസപ്പെടുത്താന്‍ ശ്രമം: പൊലീസ് നടപടിസ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ ഐക്യവേദി

ഇടുക്കി: തിരുവോണ ദിനത്തില്‍ ഉപ്പുതറയില്‍ സംഘടിപ്പിച്ച സുവിശേഷ യോഗം തടസപ്പെടുത്തുകയും പാസ്റ്ററെ കൈയേറ്റം ചെയ്യുകയും ചെയ്ത വ്യാപാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ ഐക്യവേദി ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ലേറെ പേര്‍ പങ്കെടുത്ത യോഗമാണ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. പാസ്റ്റര്‍ കെ എ എബ്രഹാം സംസാരിക്കുന്നതിനിടെ, ഉപ്പുതറയിലെ വ്യാപാരി അസഭ്യവര്‍ഷം നടത്തി. ഇയാളെ പിന്തിരിപ്പിച്ച ക്രിസ്ത്യന്‍ ഐക്യവേദി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറയെ തള്ളിയിടാനും ശ്രമിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസെത്തി യോഗം തുടരാന്‍ അനുമതി നല്‍കി. സംഭവത്തില്‍ ഉപ്പുതറയിലെ വസ്ത്ര വ്യാപാരി ബെന്നിക്കെതിരെ പരാതി നല്‍കിയതായും ചൊവ്വാഴ്ച വൈകിട്ട് നാലിന് ഉപ്പുതറയില്‍ വിശദീകരണ യോഗം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പാസ്റ്റര്‍ ജയ്സണ്‍ ഇടുക്കി, ബ്രദര്‍ എ സി സജിമോന്‍, പാസ്റ്റര്‍ പരിശുദ്ധന്‍ ദാനിയേല്‍, പാസ്റ്റര്‍ വി എസ് ജോസഫ്, പാസ്റ്റര്‍ എബ്രഹാം, പാസ്റ്റര്‍ ഡി സുരേഷ്, പാസ്റ്റര്‍ വിന്‍സന്റ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






