വ്യാപാരി വ്യവസായി സമിതിയുടെ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും 6ന്
വ്യാപാരി വ്യവസായി സമിതിയുടെ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും 6ന്

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി 6ന് രാവിലെ 11ന് കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി. ബൈജു ഉദ്ഘാടനം ചെയ്യും. വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കുക, മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളില്‍ യൂസര്‍ഫീ ഒഴിവാക്കുക, ലൈസന്‍സിന് വേസ്റ്റ് ബിന്നും ഹരിതകര്‍മസേന രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുക, വികസന ആവശ്യങ്ങള്‍ക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും പുരധിവാസവും ഉറപ്പാക്കുക, ജിഎസ്ടിയില്‍ നിലനില്‍ക്കുന്ന അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന വ്യാപകമായുള്ള സമരത്തിന്റെ ജില്ലാതല പരിപാടിയാണ് കട്ടപ്പനയില്‍ നടക്കുന്നത്.
ജില്ലാ പ്രസിഡന്റ് റോജിപോള്‍ അധ്യക്ഷനാകും. നേതാക്കളായ ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍, നൗഷാദ് ആലുംമൂട്ടില്‍, ധനേഷ്‌കുമാര്‍, ജോസ് പുലിക്കോടന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ കുന്നേല്‍, നൗഷാദ് ആലുംമൂട്ടില്‍, ജോസ് പുലിക്കോടന്‍, വി എ അന്‍സാരി, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം, വി എ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






