ജെസിഐ കട്ടപ്പന ടൗൺ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
ജെസിഐ കട്ടപ്പന ടൗൺ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും

ഇടുക്കി: ജെസിഐ കട്ടപ്പന ടൗൺ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വ്യാഴം വൈകിട്ട് ഏഴിന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജെസിഐ ഇന്ത്യൻ സോൺ-20 പ്രസിഡന്റ് അരുൺ സി ജോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈസ് പ്രസിഡന്റ് ടി ആർ ശ്രീജിത്ത് വിശിഷ്ടാതിഥിയാണ്. ജോജോ ജോസഫ് അധ്യക്ഷനാകും. ആദർശ് കുര്യൻ പ്രസിഡന്റായി ചുമതലയേൽക്കും.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുമായി സഹകരിച്ച് 250 പേർക്ക് ഡയാലിസിസ് ലഭ്യമാക്കുന്ന ശുദ്ധി ചികിത്സാ ധനസഹായ പദ്ധതിയും ഉദ്ഘാടനം ചെയ്യും. കട്ടപ്പനയുടെ പരിസരപ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരദൂരം അടയാളപ്പെടുത്തിയുള്ള ബോർഡുകൾ സ്ഥാപിക്കും. വാർത്താസമ്മേളനത്തിൽ ജോജോ ജോസഫ്, ആദർശ് കുര്യൻ, സോണി കറുകപ്പള്ളി, അമൽ ജോളി സെബാസ്റ്റ്യയൻ, അനന്ദു പി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?






