ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിന് തുടക്കമായി ,ഉപ്പുതറ പാഞ്ചാലിമല വ്യൂ പോയിന്റ് സഞ്ചാരികൾക്കായി തുറന്നു നൽകി
ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിന് തുടക്കമായി ,ഉപ്പുതറ പാഞ്ചാലിമല വ്യൂ പോയിന്റ് സഞ്ചാരികൾക്കായി തുറന്നു നൽകി

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളെ കോർത്തിണക്കി നടത്തുന്ന സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിന് തുടക്കമായി. ഉപ്പുതറ പാഞ്ചാലിമല വ്യൂ പോയിന്റാണ് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് നിർവഹിച്ചു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഫ്ലാഗ് ഓഫ് ചെയ്ത് പാഞ്ചാലിമലയിലേക്ക് സഞ്ചാരികളെ കയറ്റിവിട്ട. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും, പഞ്ചായത്ത് വാർത്തയും സംയുക്തമായാണ് സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത് . സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി "വിനോദസഞ്ചാരി" എന്ന പേരിലാണ് ഇടുക്കി ട്രാവലർ ആൻഡ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ,അറിയപ്പെടാതെ കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. . മത്തായി പാറയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ബിനു, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോക്കൊമ്പേൽ, സജിമോൻ ടൈറ്റസ്, ജെ.പി.എം കോളേജ് ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി സനൂപ് കുമാർ, ആകാശവാണി ദേവികുളം പ്രോഗ്രാം മേധാവി എം പി മനേഷ്, ജെ പി എം കോളേജ് അധ്യാപകർ, പഞ്ചായത്ത് വാർത്ത അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






