പി.എം.എ.വൈ. തുക വിനിയോഗിക്കാത്ത ഗുണഭോക്താക്കളുടെ ഫണ്ട് തിരികെപ്പിടിക്കുവാൻ കൗൺസിൽ തീരുമാനം
പി.എം.എ.വൈ. തുക വിനിയോഗിക്കാത്ത ഗുണഭോക്താക്കളുടെ ഫണ്ട് തിരികെപ്പിടിക്കുവാൻ കൗൺസിൽ തീരുമാനം

ഇടുക്കി : പി.എം.എ.വൈ. തുക വിനിയോഗിക്കാത്ത ഗുണഭോക്താക്കളുടെ ഫണ്ട് തിരികെപ്പിടിക്കുവാൻ കൗൺസിൽ തീരുമാനം. ആദ്യഘട്ടമായി നഗരസഭാംഗങ്ങൾ വഴി ഇവർക്ക് മുന്നറിയിപ്പ് നൽകും. നിർമ്മാണം നടത്താത്ത ഉപഭോക്താക്കളുടെ ഫണ്ട് തിരികെ പിടിക്കുവാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി . 14 പേരാണ് ഒന്നാം ഘട്ട ഫണ്ട് വാങ്ങിയിട്ടും ഭവന നിർമാണം തുടങ്ങാത്തത്. നാലുപേർ ഒന്നാം ഘട്ട ഫണ്ട് വാങ്ങിയിട്ട് തറമാത്രമാണ് നിർമ്മിച്ചത്. മൂന്നാം ഘഡു ഫണ്ട് കൈപ്പറ്റിയിട്ടും ഒൻപത് പേർ മേൽക്കൂര നിർമ്മിച്ചിട്ടില്ല. 60 പേർ ഫണ്ട് മുഴുവൻ വാങ്ങിയിട്ടും ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഇവരുടെ ഫണ്ടാണ് തിരികെപ്പിടിക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായത് . ഭവന പദ്ധതിയിലെ ഗുണഭോക്താക്കളിൽ നിന്നും, നഗരസഭയിലെത്തുമ്പോൾ ബന്ധപ്പെട്ട ഫയൽ കാണാനില്ല എന്ന മറുപടി ലഭിക്കാറുണ്ടെന്നും ഇത്തരം ന്യായം പറഞ്ഞ് പദ്ധതി വൈകിക്കരുതെന്നും നഗരസഭാംഗം ജോയി വെട്ടിക്കുഴി കൗൺസിലിൽ ആവശ്യപ്പെട്ടു.നഗരസഭയുടെ നേതൃത്വത്തിൽ കട്ടപ്പന ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ അമിത പാർക്കിങ്ങ് ഫീസ് ഈടാക്കുന്നതായും ഇതിന് നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നു. ഫീസും സമയവും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാൻ തീരുമാനമായി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക അഞ്ച് ശതമാനം വർധിപ്പിക്കണമെന്ന അജണ്ടക്കെതിരെ പ്രതിഷേധം ഉയർന്നു. എന്നാൽ ഓഡിറ്റ് സമയത്ത് നഗരസഭ കാരണം ബോധിപ്പിക്കേണ്ടി വരുമെന്നതിനാൽ അഞ്ച് ശതമാനം വർധിപ്പിക്കാൻ തീരുമാനമായി. വാഴവര സ്കൂളിൽ കസേര വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ടെൻഡർ നൽകാത്തതിനാൽ റീ- ടെൻഡർ ചെയ്യാൻ തീരുമാനമായി. ആനപ്പടി കുടിവെള്ള പദ്ധതി നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തും.
What's Your Reaction?






