യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി ആർ .വിഘ്നേഷ് ചുമതലയേറ്റു
യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി ആർ .വിഘ്നേഷ് ചുമതലയേറ്റു

യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. യൂത്ത് കോൺഗ്രസ് വാളാർടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി ആർ . വിഘ്നേഷ് ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അരുൺ ചെറിയാൻ പരിപാടി ഉദ്ഘכടനം ചെയ്തു.
കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി ഓഫീസിൻ വച്ച് നടന്ന പരിപാടിയിൽ മുൻ മണ്ഡലം പ്രസിഡൻ്റ് റിനു നെല്ലിമല അധ്യക്ഷത വഹിച്ചു . സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികളിൽ നേതൃത്വ മാറ്റം നടന്നുവരികയാണ് . യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ബിബിൻ ഈട്ടിക്കൻ, ടോണി തോമസ്, ശാരി ബിനു, ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് , പി എ അബ്ദുൾ റഷീദ്, ആർ ഗണേശൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷാൻ അരുവിപ്ലാക്കൽ , അഫിൻ ആൽബർട്ട്, ഐ എൻ ടി യു സി പീരുമേട് റീജണൽ പ്രസിഡൻ്റ് കെ എ സിദ്ദിഖ് , എം ഉദയസൂര്യൻ വിവിധ കോൺഗ്രസ്മണ്ഡലം പ്രസിഡൻ്മാരായ രാജൻ കൊഴുവൻമാക്കൽ,ബാബു ആൻ്റപ്പൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ പ്രിയങ്ക മഹേഷ്, സുധാ റാണി തുടങ്ങിയവർ സംസാരിച്ചു
What's Your Reaction?






