കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്ക്
കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്ക്

ഇടുക്കി : വണ്ടിപ്പെരിയാറിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് വായോധികയ്ക്ക് പരിക്ക്. മ്ലാമല നാലുകണ്ടം സ്വദേശി ചെല്ലമ്മ(77) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കയറുന്നതിനായി നടന്നു പോയ ചെല്ലമ്മയെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയും ഇടതുകാലിലൂടെ ബസിന്റെ മുന്നിലെ ടയർ കയറി ഇറങ്ങുകയുമായിരുന്നു. പരിക്കേറ്റ ചെല്ലമ്മയെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






