റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും കുട്ടിക്കാനത്ത്
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും കുട്ടിക്കാനത്ത്

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംയുക്ത കോ-ഓര്‍ഡിനേഷന്‍ പീരുമേട് താലൂക്കിന്റെ നേതൃത്വത്തില്‍ കുട്ടിക്കാനത്തെ താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യാ റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസ് അഴകംബ്രയില്‍ സമരം ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാര രംഗത്തെ പ്രതിസന്ധികള്‍ മൂലം പിന്‍തുടര്‍ച്ചക്കാര്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരാന്‍ വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് ഉടന്‍ പരിഷ്‌കരിക്കുക, കുടിശികയുള്ള കിറ്റ് കമ്മീഷന്‍ അനുവദിക്കുക, ആഗസ്റ്റ് മാസത്തെ കമ്മീഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്സവ ബത്ത എന്നിവ ഉടന്‍ അനുവദിക്കുക, മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടത്തുക, ഇ പോസ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വ്യാപകമായി സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായാണ് പീരുമേട്ടിലും സമരം സംഘടിപ്പിച്ചത്. കുട്ടിക്കാനം ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ചോടുകൂടിയാണ് സമരം ആരംഭിച്ചത്. കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് സദാശിവന്‍ അധ്യക്ഷനായി. താലൂക്ക് ട്രഷറര്‍ വി ചന്ദ്രശേഖരന്‍ കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എ അബ്ദുള്‍ റഷീദ്, അസോസിയേഷന്‍ വനിതാ വിങ് പ്രസിഡന്റ് ലിന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






