വണ്ടിപ്പെരിയാറില്‍ ക്ഷയരോഗ ബോധവല്‍ക്കരണവും സ്‌ക്രീനിങ് ക്യാമ്പും നടത്തി
വണ്ടിപ്പെരിയാറില്‍ ക്ഷയരോഗ ബോധവല്‍ക്കരണവും സ്‌ക്രീനിങ് ക്യാമ്പും നടത്തി

ഇടുക്കി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ക്ഷയരോഗ നിവാരണ സമ്പര്‍ക്ക യാത്രയ്ക്ക് തുടക്കമായി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണം 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട് ഭാഗങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കായാണ് ക്ഷയരോഗ ബോധവല്‍ക്കരണവും സ്‌ക്രീനിങ് ക്യാമ്പുകളും നടത്തിയത്. രോഗലക്ഷണമുള്ള ആളുകളുടെ കഫം സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ആരോഗ്യവകുപ്പ് - ക്ഷയ രോഗനിവാരണ വിഭാഗവും വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ സിഎച്ച്‌സികളും പുറ്റടി ഹോളിക്രോസ് കോളേജിലെ എന്‍ എസ് എസ് വോളന്റീയേഴ്‌സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുസമ്മേളനം എം.കെ. സക്കറിയ ഉദ്ഘാടനം ചെയ്തു. നിക്ഷയ് സമ്പര്‍ക്ക യാത്ര വണ്ടന്‍മേട് എസ്‌ഐ ബിനോയി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ആശിഷ് മോഹന്‍കുമാര്‍ സന്ദേശം നല്‍കി. ഡോ അയ്യപ്പദാസ് വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ഇ ചെറിയാന്‍ ഹോളിക്രോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






