ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില്‍ മഹാ അന്നദാനം നടത്തി
ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില്‍ മഹാ അന്നദാനം നടത്തി

ഇടുക്കി: അടിമാലിയുടെ ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മഹാഅന്നദാനം നടത്തി. ഉത്സവത്തിന്റെ ഒന്നാം ദിനം മുതല്‍ ആരംഭിച്ച അന്നദാന മണ്ഡപത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്കും വൈകിട്ടും ഊണ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ജാതി മത വ്യത്യാസമില്ലാതെ പൂരപ്പറമ്പിലെത്തുന്ന ഉത്സവ പ്രേമികളുടെ മനവും വയറും നിറച്ചാണ് സംഘാടകര്‍ മടക്കി അയ്ക്കുന്നത്. പുലര്‍ച്ചെ 4മുതല്‍ പാചകപ്പുര തിരക്കിലമരും. ഉത്സവ നടത്തിപ്പുകാര്‍ക്കുപുറമേ അടിമാലിയുടെ സമീപ പ്രദേശങ്ങളില്‍ നിന്നുപോലും പാചകത്തില്‍ പങ്ക് ചേരാന്‍ വിശ്വാസികള്‍ അന്നദാനപ്പുരയിലെത്താറുണ്ട്. ദിവസവും 5000ത്തിലധികം ആളുകളാണ് ക്ഷേത്രസന്നിധിയിയിലെത്തി വിശപ്പകറ്റി മടങ്ങുന്നത്. ആളെത്ര അധികമായാലും ഭക്ഷണത്തിന്റെ അളവില്‍ സംഘാടകര്‍ തെല്ലും കുറവുവരുത്തില്ല. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ ആത്മസംതൃപ്തിയാണ് അന്നദാനപുരയുടെ ആവേശം.
What's Your Reaction?






