മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ 14,15 തീയതികളില്‍
മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ 14,15 തീയതികളില്‍

ഇടുക്കി: മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ 14,15 തീയതികളില്‍ നടക്കും. അങ്കമാലി ഭദ്രാസന വലിയ മെത്രപ്പോലീത്ത ഡോ. എബ്രഹാം മോര്‍ സേവേറിയോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. 14ന് രാവിലെ 10ന് കൊടിയേറ്റ്. തുടര്‍ന്ന് സന്ധ്യപ്രാര്‍ഥനയും കുളപ്പാറച്ചാല്‍ കുരിശുംതൊട്ടിയിലെക്ക് പ്രദക്ഷിണവും നടക്കും. 15ന് അങ്കമാലി ഭദ്രാസന വലിയ മെത്രപോലീത്ത ഡോ. എബ്രഹാം മോര്‍ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ തിരുകര്‍മങ്ങള്‍ നടക്കും. കുരുവിളസിറ്റി കുരിശിങ്കിലേക്ക് പ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ച സദ്യയും നടക്കും. ഇടവക വികാരി ഫാ: എല്‍ദോസ് പുളിഞ്ചോട്ടില്‍, സഹവികാരി ഫാ: ജോം കാരുകുഴിയില്‍, ട്രസ്റ്റി കെ സി ജോര്‍ജ്, സെക്രട്ടറി ജോസ് കുര്യന്‍ തുടങ്ങിയവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും.
What's Your Reaction?






