ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം മാര്‍ച്ച് 1ന് കട്ടപ്പനയില്‍ 

ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം മാര്‍ച്ച് 1ന് കട്ടപ്പനയില്‍ 

Feb 27, 2026 - 12:46
 0
ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം മാര്‍ച്ച് 1ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം മാര്‍ച്ച് 1ന് ഉച്ചകഴിഞ്ഞ് 3.30ന് കട്ടപ്പനയില്‍ നടക്കും. സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സനും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സമിതിയംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാര്‍ഥേശന്‍ ശശികുമാര്‍, ജില്ലാ ഭാരവാഹികളായ ബിനീഷ് കെ പി, സന്ദീപ് ഇ യു, സന്തോഷ് തോപ്പില്‍, ജോബി വാഴാട്ട് , ബിനോജ് ടി കെ എന്നിവര്‍ പങ്കെടുക്കും. നിയോജക മണ്ഡലം ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍,  മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, കട്ടപ്പനയിലെ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടക്കുന്ന നേതൃസംഗമത്തില്‍ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് കാലാച്ചിറ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow