ബൈസണ്‍വാലി സൊസൈറ്റിമേട് അങ്കണവാടി പാലം അപകടാവസ്ഥയില്‍: പുതിയ പാലം വേണമെന്ന് ആവശ്യം
ബൈസണ്‍വാലി സൊസൈറ്റിമേട് അങ്കണവാടി പാലം അപകടാവസ്ഥയില്‍: പുതിയ പാലം വേണമെന്ന് ആവശ്യം
ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്തിലെ 6, 7 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സൊസൈറ്റിമേട് അങ്കണവാടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. അടിമാലി-മുട്ടുകാട് സര്‍വീസ് നടത്തുന്ന ബസുകളും നിരവധി സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ ദിവസേന നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന് വീതി കുറവായത് കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. കൈവരികള്‍ ഒടിഞ്ഞുപോയതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍പോലും ഇടമില്ല. സമീപത്തെ അങ്കണവാടിയിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പാലത്തിന്റെ തൂണുകളില്‍ ചെറിയ രീതിയില്‍ വിള്ളലുകള്‍ വീണിട്ടുള്ളതും ആശങ്ക വര്‍ധിപ്പിക്കുന്നു. എത്രയും വേഗം ഇവിടെ പുതിയ പാലം നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?