ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ പദ്ധതി തുടങ്ങി
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ പദ്ധതി തുടങ്ങി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണ പദ്ധതി പാണ്ടിപ്പാറ ആപ്‌കോസ് ഹാളില്‍ വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്കിനുകീഴിലെ 6 പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 30 ആപ്‌കോസുകളിലെ 3500ലേറെ കര്‍ഷകര്‍ക്ക് വളം നല്‍കും. 2025 നവംബറില്‍ പാല്‍ അളന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സഹകരണസംഘം പ്രസിഡന്റ് സോണി ചൊള്ളാമഠം അധ്യക്ഷനായി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരിയില്‍, സംഘം സെക്രട്ടറി ത്രേസ്യാമ്മ സിബി, ബോര്‍ഡംഗങ്ങളായ ചാക്കോച്ചന്‍ പുളിക്കയില്‍, ബിനോയി കണ്ണാട്ടുകുന്നേല്‍, ബാബു ആലുങ്കല്‍താഴെ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് ക്ഷീരമേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്തുകളില്‍ലൊന്നാണ് ഇടുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 72 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിരുന്നു. 20 ലക്ഷം രൂപ കാലിത്തീറ്റ വിതരണത്തിനും 52 ലക്ഷം രൂപ ഇന്‍സെന്റീവിനുമാണ്.
What's Your Reaction?