കേരള തമിഴ്‌നാട് അതിര്‍ത്തിയായ തേവാരംമെട്ടില്‍ മാലിന്യം തള്ളല്‍ രൂക്ഷം
കേരള തമിഴ്‌നാട് അതിര്‍ത്തിയായ തേവാരംമെട്ടില്‍ മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി:കേരളാ തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തേവാരംമെട്ട് മേഖലയാണ് മാലിന്യ കൂമ്പാരമായിരിക്കുന്നത്. മാലിന്യം ഇടരുതെന്ന് സൂചിപ്പിച്ച് ഇരു പഞ്ചായത്തുകളും സ്ഥാപിച്ച് ബോര്‍ഡുകള്‍ ഇവിടെയുണ്ട്. പച്ചക്കറി വേസ്റ്റുകളും ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനികളുടെ കുപ്പികളും, മദ്യ കുപ്പികളുമാണ് ഇവിടെയിട്ടിരിക്കുന്നത്.
മദ്യകുപ്പികള്‍ പാറയില്‍ അടിച്ച് പൊട്ടിച്ച്, ചില്ലുകള്‍ ചിതറിച്ചിടുന്ന പതിവുമുണ്ട്. തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെ കാഴ്ചകള്‍ അടക്കം ലഭിയ്ക്കുന്ന തേവാരംമെട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്കും മാലിന്യ കൂമ്പാരം ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുകയാണ്. മാലിന്യമിടുന്നവരെ കണ്ടെത്തുന്നതിന് സിസി ടിവി സ്ഥാപിക്കണമെന്ന് മുന്‍പ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല.
What's Your Reaction?






