കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കോഴിമല റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം
കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കോഴിമല റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കോഴിമല റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ പ്രദേശ വാസികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താനോ, മാലിന്യം നീക്കം ചെയ്യാനോ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രധാന പാതയോടൊപ്പം അയ്യപ്പന്‍കോവിലുമായി ബന്ധപ്പെടുന്ന പഴയ പാതയിലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. ഇടുക്കി ജലാശയത്തിലേക്ക് വന്നുചേരുന്ന കൈതോട്ടിന്റെ സമീപം മാലിന്യം കിടക്കുന്നതിനാല്‍ തുണി അലക്കുന്നതിനും മറ്റും പ്രദേശവാസികള്‍ക്ക് ഇവിടെ എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍.
ഹോട്ടലുകളില്‍ നിന്നും, പച്ചക്കറി കടകളില്‍ നിന്നുമെല്ലാം മാലിന്യം ഇവിടെ തള്ളുന്നുണ്ട്. ചാക്ക് കെട്ടുകളിലായി വീടുകളില്‍ നിന്നുള്ള മാലിന്യം വേറെയും. കുട്ടികളുടെ നാപ്കിന്‍സ് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതോടെ വലിയ ദുര്‍ഗന്ധമാണ് മേഖലയില്‍ നിന്നും വമിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ കാട്ടുപന്നിയുടെ ശല്യവും മേഖലയില്‍ രൂക്ഷമാണ്. രാത്രിയുടെ മറവില്‍ നടക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ അടിയന്തര നടപടി പഞ്ചായത്തിന്റെയോ മറ്റ് അധികൃതരൂടെയോ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ ഈ മഴക്കാലത്ത് വലിയ ആരോഗ്യഭീഷണിയാകും മേഖല നേരിടേണ്ടി വരിക.
What's Your Reaction?






