കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പ്രധാന കവാടത്തില്‍ നിന്നും ഇടശേരി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കൃത്യമായി ട്രാക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ സ്റ്റാന്‍ഡിനുള്ളില്‍ അനധികൃത പാര്‍ക്കിങ്ങും തകൃതിയാണ്.
പ്രധാന കവാടത്തില്‍ നിന്നുവരുന്ന സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡിന്റെ ഇടതുവശത്തുകൂടിയും ഇടശേരി ജങ്ഷന്‍ റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ശൗചാലയ കോംപ്ലക്‌സിന്റെ സമീപത്തുകൂടിയും കടന്നുപോകണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇരുവശങ്ങളില്‍ കൂടി പ്രവേശിക്കുന്നത് അപകടത്തിനിടയാക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബസും പിക്അപ്പും കൂട്ടിയിടിച്ചിരുന്നു. ട്രാഫിക് പൊലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






