ജില്ലാതല ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 5ന് കട്ടപ്പനയില്‍

ജില്ലാതല ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 5ന് കട്ടപ്പനയില്‍

May 1, 2024 - 00:48
Jun 29, 2024 - 17:08
 0
ജില്ലാതല ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 5ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി ഏഴുവയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സീനിയർ വനിതകൾക്കുമായി ഞായറാഴ്ച ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് നടത്തും. രാവിലെ 10ന് കട്ടപ്പന കോംപറ്റീറ്റർ പിഎസ് സി പരിശീലന കേന്ദ്രത്തിൽ നഗരസഭ ചെയർപേഴ്‌സൻ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. സീനിയർ വിഭാഗത്തിൽ ജില്ലയിലെ എല്ലാ വനിതകൾക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. കുട്ടികളുടെ വിഭാഗത്തിൽ ജില്ലയിൽ സ്ഥിരതാമസമാക്കിയ 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്കാണ് അവസരം. കുട്ടികളുടെ വിഭാഗത്തിൽ ആദ്യത്തെ രണ്ട് സ്ഥാനക്കാരും സീനിയർ വനിതകളിൽ ആദ്യ നാല് സ്ഥാനക്കാരും സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. താൽപര്യമുള്ളവർ മെയ് മൂന്നിനകം പേര് നൽകണം. 150 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റിന്റെയോ പകർപ്പുകളും കൊണ്ടുവരണം. ഫോൺ: 9645672111, 9188177767, 9961240068.

 

What's Your Reaction?

like

dislike

love

funny

angry

sad

wow