പാമ്പാടുംപാറ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി
പാമ്പാടുംപാറ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി

ഇടുക്കി: പാമ്പാടുംപാറ സെന്റ് ജോർജ് ആൻഡ് സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്‌സ് പള്ളിയിൽ ദൈവമാതാവിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും പരുമല തിരുമേനിയുടെയും വട്ടശേരി മാർ ദിവന്നാസിയോസിന്റെയും ഓർമപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. സോമൻ വർഗീസ് കൊടിയേറ്റി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് നേതൃത്വം നൽകും. ചൊവ്വാഴ്ച വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം, ഏഴിന് പ്രസംഗം - ഫാ. പി എം ജോൺ. ബുധനാഴ്ച രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം, 7.45ന് മൂന്നിന്മേൽ കുർബാന- സഖറിയാ മാർ സേവേറിയോസ്, 10.15ന് പ്രദക്ഷിണം, 10.45ന് ധൂപപ്രാർഥന, ശ്ലൈഹികവാഴ്‌വ്, ആശിർവാദം, നേർച്ചവിളമ്പ്.
What's Your Reaction?






