മുഖാമുഖം ശില്പശാല വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍
മുഖാമുഖം ശില്പശാല വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍

ഇടുക്കി: എംജി സര്‍വകലാശാലയില്‍ ആരംഭിക്കുന്ന പുതിയ ഓണേഴ്‌സ് ബിരുദ പാഠ്യപദ്ധതി പരിചയപ്പെടുത്തുന്നതിനായി ശില്പശാല സംഘടിപ്പിച്ചു . കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്‌സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മുഖാമുഖം എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാല എംജി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ വര്‍ഗീസ് കെ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിന് ആവശ്യമായ കോഴ്‌സുകള്‍, മേജര്‍ വിഷയത്തില്‍ ആഴത്തിലുള്ള പഠനത്തോടൊപ്പം മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ , തിരഞ്ഞെടുത്ത വിഷയം മാറാനുള്ള അവസരം തുടങ്ങി -വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉള്ള സംശയങ്ങള്‍ സാധൂകരിക്കാനും വിവിധ ബോധവത്കരണങ്ങള്‍ നല്‍കാനുമാണ് ശില്പശാല സംഘടിപ്പിച്ചത് . വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ നചന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, സെന്റ് ഡൊമിനിക്‌സ് കോളേജ് പ്രതിനിധി പ്രതീഷ് എബ്രഹാം , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍ , കോളേജ് പ്രതിനിധി ഡോക്ടര്‍ ജെയ്ബി ജോര്‍ജ്. എന്നിവര്‍ സംസാരിച്ചു. എം ജി യൂണിവേഴ്‌സിറ്റി മാസ്റ്റര്‍ ട്രെയിനര്‍ ഡോ. ജിപ്‌സണ്‍ വര്‍ഗീസ് പ്രോഗ്രാമിനെ കുറിച്ചുള്ള അവതരണം നടത്തി.
What's Your Reaction?






