നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് കൗണ്‍സില്‍
നഗരസഭാപരിധിയില്‍ കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് കൗണ്‍സില്‍

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ കുടിവെള്ള വിതരണം ആരംഭിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എല്ലാ മേഖലകളിലും വിതരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡ്രൈവര്‍മാരുടെ ഇഷ്ടപ്രകാരം വിതരണം ചെയ്യുന്നത് അനുവദിക്കരുതെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭാ പരിധിയിലെ 20 പൊതുടാപ്പുകളുടെ ബില്‍ കുടിശികയായ 66.83 ലക്ഷം രൂപ അടയ്ക്കണമെന്ന ജല അതോറിറ്റിയുടെ കത്തിന്മേല്‍ പിന്നീട് തീരുമാനമെടുക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ ലൈസന്‍സ് പുതുക്കാന്‍ നടപടി തുടങ്ങും. മുസ്ലിംപള്ളിപ്പടി - കുറുമണ്ണില്‍പടി റോഡും വെള്ളയാംകുടി- മാവുങ്കല്‍പടി റോഡും ഏറ്റെടുക്കാന്‍ പിഡബ്ല്യുഡിയോട് ആവശ്യപ്പെടും. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ബെന്നി കോഴിമല എന്ന കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കൗണ്‍സില്‍ ആവശ്യമുയര്‍ന്നു.
What's Your Reaction?






