തൂക്കുപാലത്ത് ഒന്നരക്കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
തൂക്കുപാലത്ത് ഒന്നരക്കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലത്ത് പച്ചക്കറിക്കടയിലെ തൊഴിലാളിയായ അസം സ്വദേശി ഇമ്രാന്‍ ഹുസൈന്‍ ആണ് പിടിയിലായത്. ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന തൂക്കുപാലത്തെ വാടക വീട്ടില്‍ കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി ചെറുപൊതികളാക്കുന്നതിനിടെയാണ് പൊലീസ് വലയിലാക്കിയത്. നെടുങ്കണ്ടം എസ്‌ഐ ലിജോ പി മണിയും സംഘവുമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?

