സബ് കലക്ടര്‍ക്ക് കാഞ്ചിയാറിലെ അമ്മമാരുടെ ഗാനോപഹാരം
സബ് കലക്ടര്‍ക്ക് കാഞ്ചിയാറിലെ അമ്മമാരുടെ ഗാനോപഹാരം

ഇടുക്കി: സന്നദ്ധ സംഘടനയായ കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ കൂട്ടായ്മയില്‍ എത്തിയ സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ക്ക് അമ്മമാരുടെ ഗാനോപഹാരം. കാഞ്ചിയാറില്‍ സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും യോഗ ക്ലാസും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിനുശേഷം പുറപ്പെടാനൊരുങ്ങിയ സബ് കലക്ടറെ അമ്മമാര്‍ ആശ്ലേഷിച്ചും വിശേഷങ്ങള്‍ ചോദിച്ചും ഒപ്പംകൂടി. ഒരു പാട്ട് പാടാമോ എന്നായി അമ്മമാര്‍. സ്‌നേഹപൂര്‍വം നിരസിച്ചപ്പോള്‍ ഞങ്ങള്‍ പാടിത്തരാമെന്നുപറഞ്ഞ് ''താമരക്കുമ്പിളല്ലോ.. മമഹൃദയം'' എന്നുതുടങ്ങുന്ന ഗാനം ഏവരും ചേര്‍ന്ന് ആലപിച്ചു. പോകാന്‍ തിരക്കുണ്ടായിട്ടും വീണ്ടും അല്‍പ്പസമയം അവരോടൊപ്പം ചിലവഴിച്ചും അമ്മമാരുടെ പാട്ട് ആസ്വദിച്ചുമാണ് സബ് കലക്ടര്‍ മടങ്ങിയത്.
What's Your Reaction?






